Kerala

​മുസ്‌ലിം പെണ്‍കുട്ടികളുടെ പുരോഗതിയും മാറ്റങ്ങളും ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നില്ല: കെ.എം. ഷാജി

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ പുരോഗതി ഉള്‍ക്കൊള്ളാന്‍ സമുദായ സംഘടനകള്‍ക്ക് സാധിക്കുന്നില്ലെന്ന വിമർശനവുമായി മന്ത്രി കെ എം ഷാജി. മുസ്‌ലിം പെണ്‍കുട്ടികളുടെ ചിന്തകളെയും അഭിലാഷങ്ങളെയും ഉള്‍ക്കൊള്ളാന്‍ സമുദായ സംഘടനകള്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ലെന്നും വിദ്യാഭ്യാസപരമായും സാമൂഹികപരമായും മുസ്‌ലിം പെണ്‍കുട്ടികള്‍ വലിയൊരു കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണെന്നും കെ എം ഷാജി പറഞ്ഞു.

രാജ്യത്തെ ഭരണഘടനാ അവകാശലംഘനങ്ങള്‍ക്കെതിരെ നടന്ന സിജെപി സമരത്തില്‍ പോലും അവര്‍ വലിയ പങ്കുവഹിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അവരെ നയിക്കാനോ നിര്‍ദേശങ്ങള്‍ നല്‍കാനോ പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ക്കു പോലും സാധിക്കുന്നില്ലെന്നും കെ എം ഷാജി വിമര്‍ശിച്ചു. ഇത് കൊണ്ടാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ നിരീശ്വരവാദം പോലെയുള്ള ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ നിരീശ്വരവാദ പേജുകള്‍ ഏറ്റവും കൂടുതല്‍ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെണ്‍കുട്ടികളാണെന്നും കെ എം ഷാജി പരാമര്‍ശിച്ചു.

മുസ്‌ലിം പെണ്‍കുട്ടികളുടെ വളര്‍ച്ച എത്രകാലത്തിന് മുന്നോട്ടേക്കാണെന്ന് സമുദായങ്ങള്‍ മനസിലാക്കിയിട്ടുണ്ടോ എന്നതില്‍ എനിക്ക് കടുത്ത ആശങ്കയുണ്ട്. അവരുടെ വളര്‍ച്ചയെ ഗൈഡ് ചെയ്യാനും അഭിസംബോധന ചെയ്യാനും അവരെ ഗുണപരമായി പരിവര്‍ത്തിപ്പിച്ചെടുക്കാനും എന്തു തരം ശ്രമമാണ് നമ്മള്‍ ഇപ്പോള്‍ എടുക്കുന്നതെന്ന് ആരെങ്കിലും ഗൗരവമായി ആലോചിക്കുന്നുണ്ടോ?. കേരളത്തിലെ എത്തിസ്റ്റുകളുടെ പേജുകള്‍ എടുത്ത് നോക്കിയാല്‍ അത് ഏറ്റവും കൂടുതല്‍ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെണ്‍കുട്ടികളാണെന്ന് കാണാം. അവര്‍ക്ക് കടുത്ത രാഷ്ട്രീയമുണ്ട്. അത് അടുത്തിടെയാണ് ആളുകള്‍ക്ക് ബോധ്യമായത്. ഡല്‍ഹിയിലെ സിജെപി സമരത്തില്‍ പോലും അവര്‍ വലിയ പങ്കുവഹിച്ചു’, കെ എം ഷാജി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല സി എച്ച് മുഹമ്മദ് കോയ ചെയര്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

See also  ജാമ്യം തേടി ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചു

Related Articles

Back to top button