മൈനാഗപ്പള്ളി അപകടം: അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും അറസ്റ്റ് ചെയ്തു; നരഹത്യാക്കുറ്റം ചുമത്തി

കൊല്ലം മൈനാഗപ്പള്ളിയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ കരുനാഗപ്പള്ളി സ്വദേശി അജ്മലിന്റെയും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു
ഡോക്ടർ ശ്രീക്കുട്ടിയെ നേരത്തെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ നിന്നും പുറത്താക്കിയിരുന്നു. അജ്മലും ശ്രീക്കുട്ടിയും സംഭവസമയത്ത് മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കാർ മുന്നോട്ടെടുക്കാൻ അജ്മലിനെ നിർബന്ധിച്ചത് ഡോ. ശ്രീക്കുട്ടിയാണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
The post മൈനാഗപ്പള്ളി അപകടം: അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും അറസ്റ്റ് ചെയ്തു; നരഹത്യാക്കുറ്റം ചുമത്തി appeared first on Metro Journal Online.