യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രത്യേക സമിതിയെ നിശ്ചയിച്ച് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞത് ഗൗരവമുള്ള വിഷയമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. ഹോസ്റ്റലില്‍ മദ്യക്കുപ്പികള്‍ എങ്ങനെ എത്തി. പുറത്തുള്ളവര്‍ എങ്ങനെ ഹോസ്റ്റലിനുള്ളില്‍ പ്രവേശിപ്പിച്ചുവെന്നതിലും വകുപ്പ് അന്വേഷണം നടത്തും. ഹോസ്റ്റലിനുള്ളിലേക്കുനടന്ന ആക്രമണവും വകുപ്പ് അന്വേഷിക്കും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചാണ് പ്രശ്‌നത്തിന്റെ തുടക്കം.മാര്‍ച്ച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ചിനിടെ ഹോസ്റ്റലില്‍ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.


