Kerala

അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ; ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

കണ്ണൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള യുഡിഎഫ് കൺവീനറുടെ തുറന്നുപറച്ചിലിൽ കോൺഗ്രസിൽ കോളിളക്കം. അടൂർ‌ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ രം​ഗത്തെത്തി. അടരൂർ പ്രകാശിന്റെ പരാതിയിിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. പ്രസിഡന്റ്‌ എന്ന നിലയിൽ എല്ലാവരുമായി കൂടി ആലോചിചാണ് താൻ തീരുമാനം എടുക്കുന്നത്. അടൂർ പ്രകാശിന്റെ നിലപാട് എഐസിസി വിലയിരുത്തട്ടെ. തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

അടൂർ പ്രകാശ് അതൃപ്തി പറഞ്ഞതോടെ, കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള വാക്പോരിനും കളമൊരുങ്ങുകയാണ്. അടൂർ പ്രകാശിനെ പരോക്ഷമായി പിന്തുണച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും രംഗത്തെത്തി. എന്നാൽ അടൂർ പ്രകാശിനെ തള്ളിയാണ് ഇന്നും മന്ത്രി കെ മുരളീധരന്റെ പ്രതികരണം. പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം അടൂർ പ്രകാശിനെ പിന്തുണച്ച് മന്ത്രി എ പി അനിൽ കുമാർ രം​ഗത്തെത്തി. ചർച്ചകളും കൂടിയാലോചനകളും നടക്കണം. തന്റെ തീരുമാനം മുന്നണിക്കുള്ളിൽ പറയും. എല്ലാം കെ സി വേണുഗോപാലിൽ കേന്ദ്രീകരിക്കേണ്ടെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമയത്ത് കെ സി യെ മാധ്യമങ്ങൾ വേട്ടയാടിയതാണെന്നും എപി അനിൽ കുമാർ പറഞ്ഞു. മുൻ കാലങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. തന്റെ തീരുമാനം മുന്നണിക്കുള്ളിൽ പറയും, അതാണ് ശീലമെന്നും എ പി അനിൽ കുമാർ വ്യക്തമാക്കി.

See also  സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കോഴിക്കോട്‌ സ്വദേശിനിക്ക്

Related Articles

Back to top button