ക്യാബിനറ്റ് പദവിയിൽ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ്; അന്തിമതീരുമാനം ഒരാഴ്ചയ്ക്കകം വേണമെന്ന് മുന്നണിയിൽ സമ്മർദ്ദം

കോട്ടയം: ക്യാബിനറ്റ് പദവിയില്‍ നിലപാട് കടുപ്പിച്ച് കേരള കോണ്‍ഗ്രസ്. വയോജന കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വേണമെന്നണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. ക്യാബിനറ്റ് പദവിയോടെ സ്ഥാനം വേണമെന്നും അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് തീരുമാനം അറിയിക്കണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഒരാഴ്ചക്കകം ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് മുഖ്യമന്ത്രി വി.ഡി സതീശനെ നിലപാട് അറിയിക്കുകയും ചെയ്തു.
ജെ. ദേവരാജനെ ഡല്‍ഹിയിലെ പ്രതിനിധിയായി നിയമിച്ചതും എം.കെ മുനീറിന് ക്യാബിനറ്റ് പദവി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളില്‍ മതിയായ കൂടിയാലോചനകള്‍ നടന്നില്ലെന്ന പരാതിയുമുണ്ട്.
സര്‍ക്കാര്‍ അധികാരത്തില്‍ ഏറുന്നതിന് മുമ്പ് ഏഴ് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പിന്നീട് നടന്ന സമവായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു മന്ത്രിസ്ഥാനവും പി.ജെ ജോസഫിന് ഒരു ക്യാബിനറ്റ് പദവിയും നല്‍കാമെന്ന ധാരണയിലാണ് അവര്‍ രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോയത്. പക്ഷെ നാല് മാസം കഴിഞ്ഞിട്ടും പി.ജെ ജോസഫിന് ക്യാബിനറ്റ് പദവി നല്‍കുന്നതില്‍ തീരുമാനമായിട്ടില്ല.



