Kerala

തൃശ്ശൂരിൽ യുവാവിനെ കുത്തിക്കൊന്ന വിദ്യാർഥികൾ ലഹരിക്ക് അടിമകളെന്ന് പോലീസ്

പുതുവത്സര രാത്രി തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാർഥികളുടേത് തന്നെയെന്നും പോലീസ് അറിയിച്ചു

ഈ കുട്ടികളെ നേരത്തെ സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി. തൃശ്ശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെയാണ്(30) കുട്ടികൾ കുത്തിക്കൊന്നത്.

കുട്ടികളുടെ പശ്ചാത്തലവും ലഹരി ഉപയോഗവും അടക്കം പോലീസ് പരിശോധിച്ച് വരികയാണ്. തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം

 

 

The post തൃശ്ശൂരിൽ യുവാവിനെ കുത്തിക്കൊന്ന വിദ്യാർഥികൾ ലഹരിക്ക് അടിമകളെന്ന് പോലീസ് appeared first on Metro Journal Online.

See also  മാധ്യമങ്ങള്‍ മാപ്പ് പറയണം; മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ല; വിശദീകരണവുമായി പ്രതിഭ എം എല്‍ എ

Related Articles

Back to top button