Kerala

നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ട പിരിച്ചുവിടൽ; കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നിയമിതരായ ആയിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടും

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ട പിരിച്ചുവിടൽ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നിയമിച്ച എൻഎച്ച്എം കരാർ ജീവനക്കാരെയാണ് ആരോഗ്യവകുപ്പ് പിരിച്ചുവിടുന്നത്. 2026 ജൂണിനു മുമ്പ് തയാറാക്കിയ മുഴുവൻ ഇന്‍റർവ്യൂ ലിസ്റ്റും റദ്ദാക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻഎച്ച്എം ഡയറക്റ്റർക്ക് നിർദേശം നൽകി.

ഈ തീരുമാനം നടപ്പാക്കുന്നതോടെ ആയിരക്കണക്കിന് കരാർ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. എൻഎച്ച്എം ജീവനക്കാരുടെ കരാർ കാലാവധി നേരത്തെ 3 മാസം നീട്ടി നൽകിയിരുന്നു. കാലാവധി അവസാനിച്ചതോടെ ആണ് സർക്കാർ തീരുമാനം.

പുതിയ ലിസ്റ്റ് തയാറാക്കാൻ നിർദേശം നൽകി. കഴിവും പ്രാപ്തിയുമുള്ള പുതിയ ആളുകളെ കൊണ്ടുവരാൻ വേണ്ടിയാണ് ഇത്തരം നീക്കമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. അസാധാരണമായ നീക്കമാണ് ആരോ​ഗ്യവകുപ്പിൽ ഉണ്ടായിരിക്കുന്നത്.

See also  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്‌സിജൻ സിലിണ്ടറിന്റെ ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ചു; അറ്റൻഡർക്ക് പരുക്ക്

Related Articles

Back to top button