Kerala

എയിംസിന് തറക്കല്ലെങ്കിലും ഇടാതെ വോട്ട് ചോദിച്ച് വരില്ല; നദ്ദ ഉറപ്പു നൽകിയിട്ടുണ്ടെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തിൽ എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടു തേടി വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജെ.പി. നദ്ദ ഇക്കാര്യത്തിൽ തനിക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും കേരളത്തിൽ എയിംസ് വരുമെന്നത് താൻ നൽകിയ വാക്കാണെന്നും സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാനത്ത് എയിംസ് നിർമിക്കുന്നതിനു വേണ്ടിയുള്ള അഞ്ച് സ്ഥലങ്ങളുടെ പ്രൊപ്പോസൽ സംസ്ഥാന സർക്കാർ ഇനിയും നൽകിയിട്ടില്ലെന്നും അതു നൽകിയാൽ കേന്ദ്രം എയിംസ് നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേ സമയം കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താല്‍പര്യമെന്നും ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും അറിയിച്ച കേന്ദ്രം കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും വ്യക്ത മാക്കി. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം.

വിഷയത്തിൽ കേന്ദ്രത്തിനെതിരേ ഹൈക്കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന്‍റെ അയോഗ്യതയാണോ? എന്ന് ഹൈക്കോടതി ചോദിച്ചു. അങ്ങനെ എങ്കില്‍ എങ്ങനെയാണ് ഡൽഹിയിൽ എയിംസ് സ്ഥാപിക്കപ്പെട്ടതെന്നും കേരളം ഒരു എയിംസ് അര്‍ഹിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

See also  ഇന്നും കനത്ത മഴ; ആലപ്പുഴയിലും കോട്ടയത്തും ഓറഞ്ച് അലർട്ട്

Related Articles

Back to top button