Kerala

പിടികൂടിയ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നു; പാമ്പുകടിയേറ്റ് പാമ്പ് പിടിത്തക്കാരൻ മരിച്ചു

തിരുവനന്തപുരം: ചിറയൻകീഴിൽ പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ വാടകയ്ക്ക് താമസിക്കുന്ന സന്ദീപ് (കണ്ണൻ- 33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടിൽ വച്ചാണ് പാമ്പുകടിയേറ്റത്.

കഴിഞ്ഞ ദിവസം പിടികൂടിയ പാമ്പിനെ സന്ദീപ് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഈ പാമ്പാണ് സന്ദീപിനെ കടിച്ചത് എന്നാണ് വിവരം. പാമ്പു കടിയേറ്റതിനു പിന്നാലെ സന്ദീപിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രജനിയാണ് ഭാര്യ

See also  അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

Related Articles

Back to top button