Kerala

അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം; നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം. സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. കര്‍ണാടക സ്വദേശി ഇജാസ്, പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക എന്നിവരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. അപകട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ഉടമ സുഹൈല്‍ സജീവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.

See also  കോട്ടയത്ത് ജീപ്പും പിക്കപ് വാനും കൂട്ടിയിടിച്ചു; രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്

Related Articles

Back to top button