Kerala

പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, അഞ്ചു പേർ പിടിയിൽ

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. ഞായറാഴ്ചയാണ് ഭിക്ഷാടകനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മൂലത്തറ ഡാമിന് സമീപത്തെ കള്ള് ഷാപ്പിന് മുന്നിൽ വച്ച് ശനിയാഴ്ച രാത്രിയാണ് ഭിക്ഷാടകന് നേരെ ആക്രമണം നടന്നത്. അടുത്ത ദിവസം രാവിലെ ഇയാളെ നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേർ പിടിയിലായത്.

See also  കുടുംബകലഹം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

Related Articles

Back to top button