Kerala

ഇഡിയെ തുറന്നുകാട്ടാൻ തലസ്ഥാനത്തും കോഴിക്കോട്ടും സെമിനാർ സംഘടിപ്പിക്കുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ഇഡിയെ തുറന്നുകാട്ടാൻ‌ തിരുവനന്തപുരത്തും കോഴിക്കോട്ടും സെമിനാർ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

തിരുവനന്തപുരത്ത് നടത്തിയ വാർ‌ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര‍്യം പറഞ്ഞത്. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന വിധി ദുരുപയോഗം ചെയ്ത് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കുടുക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇഡിയെ ഉപയോഗിച്ച് ഏത് സർക്കാരിനെയും വീഴ്ത്താമെന്നതാണ് അവസ്ഥയെന്ന് പറഞ്ഞ ഗോവിന്ദൻ ദേശീയതലത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരേ സംസാരിക്കുന്ന കോൺഗ്രസ് സംസ്ഥാനത്ത് ഇടത് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.

അതേസമയം, സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേയില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീലുകൾക്ക് അനുമതി നൽകണോ എന്നത് ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇടക്കാല സ്റ്റേ അനുവദിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. അപ്പീൽ സ്വീകരിക്കുന്നതിൽ ആദ്യം തീരുമാനിക്കട്ടെയെന്നും അതിനുശേഷം അക്കാര്യം പരിഗണിക്കാമെന്നുമാണ് കോടതി വ‍്യക്തമാക്കിയത്.

See also  ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും: നാല് ജില്ലകളിൽ റെഡ് അലർട്ട്

Related Articles

Back to top button