Kerala

മാസപ്പടിക്കേസ്; മുഹമ്മദ് റിയാസിനെതിരായ മൊഴി ഇഡി ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയത്: എം.വി. ഗോവിന്ദൻ

മാസപ്പടിക്കേസിൽ മുഹമ്മദ് റിയാസിനെതിരായ മൊഴി ഇഡി ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റിയാസിന്‍റെ സുഹൃത്ത് ഹസൻ വാരിസിനെ തോക്കിൻ മുനയിൽ നിർത്തിയാണ് മൊഴിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ ഹൈക്കോതിയുടെ വിധി ഏകപക്ഷീയമായിരുന്നുവെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഡിക്കൊപ്പം ചേർന്ന് സംസ്ഥാന സർക്കാർ പിണറായി വിജയനെതിരേ ആസൂത്രിത നീക്കം നടത്തുന്നുവെന്നും ഇഡിയുടെ യജമാനൻ ബിജെപിയാണെന്നും ഇഡിക്ക് അമിതാധികാരം നൽകിയത് യുപിഎ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

എക്സാലോജിക്കും സിഎംആർഎല്ലും നടത്തിയത് കരാർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ഇടപാടാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

See also  വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്

Related Articles

Back to top button