Kerala

മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്

തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്. രാഹുൽ ​ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിലാണ് കേസെടുത്തത്. ബിഎൻഎശ് 192 പ്രകാരമാണ് കേസെടുത്തത്. 

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രസം​ഗമെന്ന് പറയുന്നു. ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. 

മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കുകയായിരുന്നു ആർ. ശ്രീലേഖ.

See also  സത്യപ്രതിജ്ഞ ചെയ്തിട്ടും ഓഫീസിൽ കയറിയില്ല; രാഹു കാലം കഴിയട്ടെയെന്ന് ചെയർപേഴ്‌സൺ

Related Articles

Back to top button