Kerala

ഇടുക്കിയിൽ ഹർ‌ത്താൽ തുടങ്ങി; കടകളെല്ലാം പൂർണമായും അടഞ്ഞുകിടക്കും

ഇടുക്കി: ഇടുക്കിയിൽ ഹർ‌ത്താൽ തുടങ്ങി. ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് സിപിഎമ്മാണ് ഹർത്താൽ നടത്തുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വ്യാപാരികളുടെ പൂർണ പിന്തുണയോടെയാണ് ഹർത്താൽ നടത്തുന്നത്. അതിനാൽ തന്നെ കടകൾ പൂർണമായും അടച്ചിടുന്ന സ്ഥിതിയാണ്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കെഡസ്‌ട്രൽ മാപ്പിലെ അവ്യക്തത നീക്കുക, സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുളള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

ആശുപത്രി, പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾ, നെടുങ്കണ്ടത്ത് നടക്കുന്ന ജില്ലാ സ്കൂൾ കായികമേള, റവന്യൂ കായികമേള എന്നിവയെ ‌ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

See also  സ്വപ്‌നങ്ങൾക്ക് കരുത്തേകിയ ജനകീയ ബജറ്റ്; പറഞ്ഞത് പാലിക്കുന്നതാണ് കേരളത്തിന്റെ ന്യൂ നോർമൽ: മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button