Kerala

കിന്‍ഫ്രയിലെ വിവാദ എംഡി സന്തോഷ് കോശിയെ നിലനിര്‍ത്താന്‍ നീക്കം; കാലാവധി നീട്ടാന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അതിവേഗ ഇടപെടല്‍

കൊച്ചി: ബജറ്റിലോ മന്ത്രിസഭയുടെ പരിഗണനയിലോ വരാതെ കിഫ്ബിക്കായി ഭൂമി ഏറ്റെടുക്കാന്‍ നേതൃത്വം നല്‍കിയ കിന്‍ഫ്ര എംഡി സന്തോഷ് കോശിക്ക് കാലാവധി നീട്ടി നല്‍കാന്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ ശിപാര്‍ശ.

എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച സന്തോഷ് കോശിക്ക് ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും കാലാവധി നീട്ടി നല്‍കാനാണ് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് ശിപാര്‍ശ നല്‍കിയത്. കാലാവധി കഴിഞ്ഞിട്ടും ഒരുമാസമായി പദവിയില്‍ തുടരുന്ന സന്തോഷ് നിയമവിരുദ്ധമായി ഫയല്‍ കൈകാര്യം ചെയ്യുന്നുവെന്നും പരാതിയുണ്ട്.

കിൻഫ്രയുടെ കണ്ണൂരിലെയടക്കം വിവാദ ഭൂമിയേറ്റെടുക്കലിന് ഉത്തരവിട്ടത് സന്തോഷ് കോശിയാണ്. സന്തോഷ് കോശിയുടെ കാലാവധി സെപ്തംബര്‍ 6ന് അവസാനിച്ചിരുന്നു. ശരവേഗത്തിലാണ് സന്തോഷ് കോശിയുടെ ഫയല്‍ നീങ്ങിയത്. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയലില്‍ തീരുമാനമെടുത്തത് 1 മണിക്കൂര്‍ 42 മിനിട്ട് കൊണ്ടായിരുന്നു.

കിഫ്ബി ക്രമവിരുദ്ധ ഇടപാടില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പരിഗണിക്കുമ്പോഴാണ് വ്യവസായ വകുപ്പിന്‍റെ വഴിവിട്ട നീക്കം.

See also  സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Related Articles

Back to top button