Kerala

എറണാകുളത്തെ സിനഗോഗ് ആക്രമിച്ചയാൾ ആൾതാമസമില്ലാത്ത വീടിനും തീയിട്ടു; പരിശീലനമെന്ന് മൊഴി

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെ ആക്രമണം നടത്തിയ പ്രതി എബിൻ പോൾ ആൾതാമസമില്ലാത്ത വാളകം അമ്പലപ്പടിയിലുള്ള വീട്ടിലും തീയിട്ടെന്ന് പൊലീസ്. പരിശീലനമെന്നാണ് പൊലീസിനോട് പറഞ്ഞത്.

ജനുവരിയിലും മാർച്ചിലും രണ്ടുതവണ തീയിട്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിന്‍റെ ദൃശ‍്യങ്ങൾ പകർത്തി ബോസ് എന്നയാൾക്ക് അയച്ചുനൽകിയതോടെ പ്രതിഫലം ലഭിക്കുകയും ചെയ്തു. ഇതിനു ശേഷം മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിടുക‍യും ചെയ്തു.

ഓരോ തവണയും ആക്രമണം നടത്തുമ്പോൾ ബോസ് ഇയാളുടെ പ്രതിഫലം ഉയർത്തിയിരുന്നു. അറസ്റ്റിലായ യുവാവിന് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിൽ പ്രതിയെ ഭീകര വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാര്‍ക്കറ്റിന് സമീപമുള്ള ജൂതപള്ളിക്ക് നേരെ ആക്രമണമുണ്ടായത്. പള്ളിയുമായി ബന്ധമുള്ള ബ്ലോസമെന്ന നഴ്‌സറിക്കാണ് പ്രതി തീവച്ചത്.

ഇതിന്‍റെ വീഡി‍യോ പ്രതി ഷൂട്ട് ചെയ്തിട്ടുണ്ട്. വിഷയത്തിന്‍റെ സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുത്ത് വ്യാപക അന്വേഷണമാണ് പൊലീസ് നടത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കാറിന്‍റെ വിവരങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പുത്തന്‍ കുരിശ് സ്വദേശിയാണ് പ്രതിയായ എബിന്‍ പോള്‍. പ്രതിയുടെ അച്ഛനെ പൊലീസ് ആദ്യം കണ്ടെത്തുകയും പിന്നീട് പിതാവില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതി ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് എത്തുകയുമായിരുന്നു.

See also  ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടി: എൻസിപി മന്ത്രി തർക്കത്തിൽ വിമർശനവുമായി വെള്ളാപ്പള്ളി

Related Articles

Back to top button