Kerala

വൈക്കം സിഐ ഷമീര്‍ഖാന്‍ നിര്‍ബന്ധിത അവധിയില്‍; കര്‍ശന നടപടിക്ക് ശുപാര്‍ശ

കോട്ടയം: ഗൂഗിള്‍ പേ (UPI) വഴി വ്യാപകമായി കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വൈക്കം സിഐ പി.എ. ഷമീര്‍ഖാനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. സിഐക്കെതിരെ കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയും സ്‌പെഷ്യല്‍ ബ്രാഞ്ചും സംസ്ഥാന ഇന്റലിജന്‍സും ആഭ്യന്തരവകുപ്പിനും ഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കി. വിജിലന്‍സ് ഡയറക്ടറും ഡിജിപിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

​കഴിഞ്ഞ മാസം വൈക്കത്ത് ചുമതലയേറ്റ ഷമീര്‍ഖാന്‍, അനധികൃത മണ്ണുകടത്തുകാരുടെയും ടിപ്പര്‍ ലോറി ഉടമകളുടെയും പക്കല്‍ നിന്നും ഗൂഗിള്‍ പേ വഴി പണം വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. കോഴിഫാമില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയുടെ പേരില്‍ വൈക്കത്തെ കനറാ ബാങ്ക് ശാഖയില്‍ വ്യാജ അക്കൗണ്ട് എടുത്താണ് സിഐ ഈ തട്ടിപ്പ് നടത്തിയിരുന്നത്. ഈ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പരും എടിഎം കാര്‍ഡും സിഐയുടെ കൈവശം തന്നെയായിരുന്നു. 45 ദിവസത്തിനുള്ളില്‍ യുപിഐ വഴി രണ്ടര ലക്ഷത്തോളം രൂപ ഇദ്ദേഹം കൈക്കൂലിയായി വാങ്ങിയതായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിഐയുടെ ഫോണും എടിഎം കാര്‍ഡും വിജിലന്‍സ് സംഘം പിടിച്ചെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

See also  ആശമാരുടെ സമരപന്തലിൽ രാഹുൽ മാങ്കൂട്ടത്തിൽ; പോകുന്നതുവരെ സമരവേദിയിൽ വരാതെ വിഡി സതീശൻ

Related Articles

Back to top button