National

ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്.

ചിത്രഗുർ‌​ഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. നോമ്പടുക്കുന്നതിനായി രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്ര ഗുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷന് സമീപത്തു വെച്ച് ബസും ഇവർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന നബീൽ എന്ന മറ്റൊരു വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

The post ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു appeared first on Metro Journal Online.

See also  പറക്കുന്നതിനിടെ ഇന്ധനം തീർന്നു; പൊള്ളാച്ചിയിൽ നിന്ന് പറന്നുയർന്ന ഭീമൻ ബലൂൺ പാലക്കാട് ഇറക്കി

Related Articles

Back to top button