Kerala
അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് യുവതി

മലയാളചലച്ചിത്ര താരം ബലു വർഗ്ഗീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി വക്കീൽ നോട്ടീസ് അയച്ചു. ഒരു സ്വകാര്യ പരിപാടിക്കിടെ തനിക്ക് നേരെ ലൈംഗിക അതിക്രമവും മോശം പെരുമാറ്റവും ഉണ്ടായെന്നാണ് യുവതിയുടെ പരാതി.
അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവത്തിൽ താരത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.



