Kerala

എസ്എംഎ മരുന്ന് വിവാദം; നാറ്റ്കോ ഫാർമ കമ്പനി ആരോഗ്യമന്ത്രിയെ കണ്ടത് സിഎസ്ആർ ഫണ്ടിന്റെ ആദ്യ ഗഡു നൽകാനെന്ന് വിശദീകരണം

എസ്എംഎ മരുന്ന് വിവാദത്തിനിടെ നാറ്റ്കോ ഫാർമ കമ്പനി ആരോഗ്യമന്ത്രി കെ മുരളീധരനെ കണ്ടത് സിഎസ്ആർ ഫണ്ടിന്റെ ആദ്യ ഗഡു നൽകാനെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. മുൻ സൂപ്രണ്ട് ഡോ. ബിന്ദു കമ്പനി വൈസ് പ്രസിഡണ്ടിന് അയച്ച കത്താണ് പുറത്തുവന്നത്.എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് നാറ്റ്കോ ഫാർമ കമ്പനിയിൽ നിന്ന് സിഎസ്ആർ ഫണ്ട് ആവശ്യപ്പെട്ടത്. പുറത്തുവന്ന ചിത്രം സിഎസ്ആർ ഫണ്ട് രേഖകൾ മന്ത്രിക്ക് കൈമാറുന്നതിന്റേതെന്ന് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് നാറ്റ്കോ ഫാർമ കമ്പനിയിൽ നിന്ന് സിഎസ്ആർ ഫണ്ട് ആവശ്യപ്പെട്ടത്. പതിനാലാം വാർഡിന്റെ അറ്റകുറ്റപ്പണിക്കായി 75 മുതൽ 80 ലക്ഷം രൂപ വരെ സിഎസ്ആർ ഫണ്ടാണ് ആവശ്യപ്പെട്ടത്. 2025 ഓഗസ്റ്റ് 20ന് നാറ്റ്കോ ഫാർമ ഉദ്യോഗസ്ഥനുമായി അന്നത്തെ സൂപ്രണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ആശുപത്രിയുടെ ആവശ്യം കമ്പനി അംഗീകരിച്ചിരുന്നു. വാർഡിന്റെ ശോചനീയാവസ്ഥ കമ്പനി അധികൃതർക്ക് ബോധ്യപ്പെട്ടിരുന്നു. ഓ​ഗസ്റ്റ് നാലിന് ആദ്യ ഗഡുവായ 25 ലക്ഷം എസ്എടി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി അക്കൗണ്ടിൽ നൽകുകയും ചെയ്തു.

അതേസമയം ക്ലിനിക്കൽ ട്രയൽ എന്നെഴുതിയ മരുന്നുകൾ വിതരണം ചെയ്തതിൽ ഡോക്ടേഴ്സിന് വീഴ്ചയുണ്ടായെന്ന് വിലയിരുത്തൽ. ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തി നൽകിയ മരുന്നുകൾ അടിയന്തരമായി ആശുപത്രിയിൽ തിരികെ എത്തിക്കണം എന്ന് നിർദേശം നൽകിയിരുന്നു.

See also  വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിക്കേണ്ടത് വകുപ്പ് മന്ത്രി; ഓരോരുത്തരും അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല: ഇ ടി മുഹമ്മദ് ബഷീർ

Related Articles

Back to top button