Kerala

ചേരാനെല്ലൂര്‍ അപകടം: 17 വയസുകാരന്‍ കാറോടിച്ചത് 104 കിലോമീറ്റര്‍ സ്പീഡില്‍

കൊച്ചി: ചേരാനെല്ലൂരില്‍ ഒരാളുടെ ജീവനെടുത്ത അപകടമുണ്ടാക്കിയ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ്. അമിത വേഗത്തിന്റെ ദൃശ്യം ഫോണില്‍ പകര്‍ത്തിയെന്നും പൊലീസ് പറയുന്നു. അതേസമയം 17 വയസുകാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം ശക്തമാകുകയാണ്. ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ടതോടെ കുറ്റകരമായ നരഹത്യ വകുപ്പ് കൂടി ചേര്‍ത്തു. കുട്ടിയെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.

ഈ 17 വയസുകാരന്‍ 104 കിലോമീറ്റര്‍ വേഗതയിലാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നരഹത്യ വകുപ്പ് കൂടി ചുമത്തിയത്. മോട്ടോര്‍ ആക്ടിന്റെ 181,183 വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. പൊലീസ് പ്രതിയും കുടുംബവുമായി ചേര്‍ന്ന് ഒത്തുകളിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രാത്രി വൈകിയും പ്രതിഷേധിക്കുകയാണ്. പ്രതി മൈനറാണെന്ന് കരുതി എന്തും ചെയ്യാമെന്നാണോ എന്നും സാധാരണക്കാര്‍ക്ക് നീതി പ്രതീക്ഷിക്കാനാകില്ലേ എന്നും കുടുംബം ചോദിച്ചു.

ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. പ്രതിക്കെതിരെ ആദ്യഘട്ടത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ മാത്രം ചുമത്തി കേസ് എടുത്തതിലും വിട്ടയച്ചതിലുമാണ് വിമര്‍ശനം ഉയര്‍ന്നത്. ചേരാനെല്ലൂര്‍ കണ്ടെയ്നര്‍ റോഡിന് സമീപമാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയബാലകൃഷ്ണന്‍. നാട്ടുകാര്‍ എത്തി ജയപാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ബ്ലഡ് സാമ്പിളുകളും ശേഖരിച്ചു. ജഡ്ജിയുടെ പേരിലാണ് വാഹനം. എംവിഡി, പൊലീസ്, ഫോറെന്‍സിക് വിഭാഗം അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി.

See also  മലപ്പുറത്ത് അതിതീവ്ര മഴ; റെഡ് അലാർട്ട് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Related Articles

Back to top button