Kerala

സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും പ്രതികളായ അരിയിൽ ഷുക്കൂർ വധക്കേസിൽ നവംബർ 9ന് വിധി പറയും

കൊച്ചി: സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ പ്രതികളായ അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം സിബിഐ കോടതി നവംബർ 9ന് വിധി പറയും. 33 പ്രതികളുള്ള കേസിൽ 32ാം പ്രതിയാണ് പി. ജയരാജൻ. 2012 ഫെബ്രുവരി 20ന് കണ്ണൂരിലെ പട്ടുവത്തിനടുത്ത് അരിയിൽ വച്ചാണ് മുസ്‌ലിം ലീഗ് പ്രവർ‌ത്തകനായിരുന്ന ഷുക്കൂർ കൊല്ലപെട്ടത്.

തുടർന്ന് ഓഗസ്റ്റ് 1ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയും 2019 ൽ സിബിഐ പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

നേതാക്കൾക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്. ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് ഷുക്കൂറിനെതിരേ ആക്രമണമുണ്ടായതെന്നാണ് വിവരം. കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസായിരുന്നു ഇത്.

See also  വീണ ദുബായിലേക്ക് കടത്തിയത് 85 ലക്ഷം; കള്ളപ്പണം വെളുപ്പിച്ചതിന് തെളിവെന്ന് ഇ.ഡി

Related Articles

Back to top button