Gulf

രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത

അല്‍ ഐന്‍: ഇന്ന് പകലും രാത്രിയും അന്തരീക്ഷ ഈര്‍പ്പം കൂടുതലായിരിക്കുമെന്നും നാളെ രാവിലെ മൂട്ടിക്കെട്ടിയ കാലാവസ്ഥയാവും അനുഭവപ്പെടുകയെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥയായതിനാല്‍ ഇന്ന് രാവിലെ വിവിധ പ്രദേശങ്ങളില്‍ റെഡ്, യെല്ലോ ജാഗ്രതാ നിര്‍ദേശങ്ങള്‍ കാലാവസ്ഥാ കേന്ദ്രം നല്‍കിയിരുന്നു. മൂടിക്കെട്ടിയ കാലാവസ്ഥയും മൂടല്‍മഞ്ഞും ദൂരക്കാഴ്ച കുറയാന്‍ ഇടയുള്ളത് കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഇന്ന് പൊതുവില്‍ പകല്‍ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും ചില പ്രദേശങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയും മഴക്കും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം ശരാശരി മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തിലാവുമെങ്കിലും ചിലയിടങ്ങളില്‍ ഇത് 40 കിലോമീറ്റര്‍വരെ ആയേക്കാം. കടല്‍ പൊതുവില്‍ ശാന്തമായിരിക്കുമെങ്കിലും ചില സമയത്ത് ചെറിയതോതില്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതായും കേന്ദ്രം വ്യക്തമാക്കി.

The post രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത appeared first on Metro Journal Online.

See also  മുൻ പങ്കാളിയെക്കുറിച്ച് ഓൺലൈനിൽ മോശം പരാമർശങ്ങൾ നടത്തിയാൽ 500,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

Related Articles

Back to top button