Kerala
കഴിഞ്ഞ വർഷത്തെ കണക്ക് മറികടന്ന് ഓണക്കാലത്തെ മദ്യവിൽപ്പന; വിറ്റഴിച്ചത് 818 കോടിയുടെ മദ്യം

സംസ്ഥാനത്ത് റെക്കോർഡിട്ട് ഓണക്കാലത്തെ മദ്യവിൽപ്പന. ഈ വർഷം 818.21 കോടി രൂപയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റഴിച്ചത്. സെപ്റ്റംബർ 6 മുതൽ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 809.25 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാടം വരെയുള്ള 9 ദിവസം 701 കോടിയുടെ മദ്യം വിറ്റഴിച്ചു
കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 715 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. എന്നാൽ തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിൽപ്പന നടന്നു. ഉത്രാട നാളിൽ 124 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ ഉത്രാട ദിന വിൽപ്പന 120 കോടിയായിരുന്നു.
The post കഴിഞ്ഞ വർഷത്തെ കണക്ക് മറികടന്ന് ഓണക്കാലത്തെ മദ്യവിൽപ്പന; വിറ്റഴിച്ചത് 818 കോടിയുടെ മദ്യം appeared first on Metro Journal Online.