Kerala

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടക്കില്ല; ബിജെപിക്ക് ഇത് നടപ്പാക്കാനാകില്ല: പികെ കുഞ്ഞാലിക്കുട്ടി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുസ്ലിം ലീഗ് എംപിമാർ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ലോ കമ്മീഷന് മുന്നിലും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും നിലപാട് വ്യക്തമാക്കിയതാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയിൽ നടക്കില്ല. ബിജെപിക്ക് ഇത് നടപ്പാക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിരുന്നു. സമിതി നൽകിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം

The post ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടക്കില്ല; ബിജെപിക്ക് ഇത് നടപ്പാക്കാനാകില്ല: പികെ കുഞ്ഞാലിക്കുട്ടി appeared first on Metro Journal Online.

See also  ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം; ആർഎസ്എസിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് സുരേന്ദ്രൻ

Related Articles

Back to top button