Kerala

കലവൂര്‍ സുഭദ്ര കൊലക്കേസ്: പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി

ആലപ്പുഴ കലവൂര്‍ സുഭദ്ര കൊലക്കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന കലവൂര്‍ കോര്‍ത്തശ്ശേരി വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭദ്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ പ്രതികള്‍ കത്തിച്ചതായി കണ്ടെത്തി

സുഭദ്ര ഉപയോഗിച്ചിരുന്ന തലയിണ വീടിന് പിന്നിലെ കുളത്തില്‍ നിന്നും കണ്ടെത്തി. രണ്ടാം പ്രതി മാത്യൂസാണ് തലയിണ കാണിച്ചു കൊടുത്തത്. കൊലപാതക സമയത്ത് സുഭദ്ര കിടന്നിരുന്ന തലയിണയാണ് കണ്ടെത്തിയത്.

രക്തക്കറ പുരണ്ടതിനെ തുടര്‍ന്നാണ് തലയിണ പ്രതികള്‍ ഉപേക്ഷിച്ചത്. മറ്റൊരു തലയിണ കത്തിച്ച് കളഞ്ഞു. പറമ്പില്‍ തലയിണ കത്തിച്ച സ്ഥലവും മാത്യൂസ് കാണിച്ചു കൊടുത്തു. നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞെരിച്ചുമാണ് സുഭദ്രയെ കൊന്നതെന്ന് മാത്യൂസും ശര്‍മിളയും പോലീസിനോട് വെളിപ്പെടുത്തി

See also  ആലുവയിൽ ഇലക്ട്രോണിക് ഷോപ്പിൽ വൻ തീപിടിത്തം

Related Articles

Back to top button