Kerala

കരുവന്നൂർ കള്ളപ്പണക്കേസ്: പണം തിരിച്ചടച്ചാലും പ്രതികൾക്ക് രക്ഷയില്ല, വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കരുവന്നൂർ കള്ളപ്പണക്കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. പണം തിരിച്ചടച്ചാലും പ്രതിപട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി. ഇരുപത്തിമൂന്നാം പ്രതിയുടെ ഹർജി തള്ളി കൊണ്ടാണ് കോടതി നിരീക്ഷണം. എ ജെ പോൾസന്റെ ഹർജിയാണ് തള്ളിയത്. രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോൾസൺ ബാങ്ക് അനുവദിച്ചത്. പിഎംഎൽഎ കേസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളി. സ്വത്ത് കണ്ടുകെട്ടിയത് നീക്കാനാവില്ലെന്ന് ഹൈക്കോടതി മറുപടി നൽകി.

വ്യാജരേഖയിൽ ആയിരുന്നു വായ്പയെന്ന് ഇഡി കണ്ടെത്തിയിരുന്നു. വ്യാജരേഖയിൽ സംഘടിപ്പിച്ച വായ്പ ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങുകയായിരുന്നു. 4,30,85,889 വായ്പയും പലിശയും സഹിതം തുക പോൾസൺ പിന്നീട് തിരിച്ചടച്ചു. തുടർന്നാണ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയത്. ഇ.ഡി പിടിച്ചെടുത്ത രേഖകൾ വിട്ടുനൽകില്ല. വായ്പ തിരിച്ചടച്ചത് കുറ്റം ഇല്ലാതാക്കില്ല. അടിസ്ഥാന കേസിൽ പ്രതിയല്ലെങ്കിലും പിഎംഎൽഎ ബാധകമാകാമെന്നും ഹൈക്കോടതി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകും; ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും

Related Articles

Back to top button