Kerala

എംഡിഎംഎ ഉപയോഗിച്ചത് ഹോട്ടൽ മുറിക്കുള്ളിൽ

കൊല്ലം മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർ കയറ്റി കൊന്ന സംഭവത്തിലെ പ്രതികളായ അജ്മലും ശ്രീക്കുട്ടിയും എംഡിഎംഎ ഉപയോഗിച്ചത് ഹോട്ടൽ മുറിക്കുള്ളിൽ വെച്ചെന്ന് പോലീസ്. കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലിൽ ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചു

14ാം തീയതി വൈകിട്ട് പ്രതികൾ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇവിടെ വെച്ച് ഇരുവരും ലഹരി ഉപയോഗിച്ചെന്നാണ് പോലീസ് കണ്ടെത്തിയത്. മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധനക്ക് അയക്കും

ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണി വരെയാണ് ഇവരെ കസ്റ്റഡിയിൽ വിട്ടത്.

See also  വിധി തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്; വിധി ആശ്വാസകരമെന്ന് സതീശൻ

Related Articles

Back to top button