Kerala

നടന്മാർക്കെതിരേ പീഡന പരാതി നൽകിയ നടിക്കെതിരേ പോക്സോ കേസ്

കൊച്ചി: നടന്മാർക്കെതിരേ പീഡന പരാതി നൽകിയ നടിക്കെതിരേ പോക്സോ കേസ്. ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് നടപടി. നടനും എംഎൽഎയുമായ മുകേഷിനെതിരെയായിരുന്നു യുവതി പരാതി നൽകിയിരുന്നത്. ബന്ധുവായ യുവതിയുടെ മൊഴിയെടുത്തതിനു ശേഷം മൂവാറ്റുപുഴ പൊലീസ് നടിക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയത്.

ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നാണ് യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

The post നടന്മാർക്കെതിരേ പീഡന പരാതി നൽകിയ നടിക്കെതിരേ പോക്സോ കേസ് appeared first on Metro Journal Online.

See also  മറ്റൊരു സ്ത്രീയില്‍ കുട്ടികളുണ്ട്; എന്റെ കൂടെ കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 ആണ്: ഗോസിപ്പുകൾക്ക് ലാലേട്ടൻ്റെ മറുപടി

Related Articles

Back to top button