Kerala

കൊടുംകുറ്റവാളി കാണാമറയത്ത്; ബാലമുരുകനായി നാലാം ദിവസവും തെരച്ചിൽ തുടരുന്നു

തൃശൂരിൽ വെച്ച് തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി നാലാം ദിനവും തിരച്ചിൽ. തമിഴ്‌നാട് കേന്ദ്രീകരിച്ചും, തൃശൂർ നഗരപ്രദേശത്തും തിരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രിയാണ് തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിക്കുന്നതിനിടെ ബാലമുരുകൻ ചാടിപ്പോയത്.

വിയ്യൂർ ജയിലിന്റെ 50 മീറ്റർ മുന്നിൽ നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കാനായി വാഹനം നിർത്തിയപ്പോൾ കടന്നുകളഞ്ഞുവെന്നാണ് തമിഴ്‌നാട് പോലീസിന്റെ മൊഴി. ഭക്ഷണം കഴിക്കാൻ നേരം അഴിച്ചുവെച്ച കൈ വിലങ്ങ് പിന്നീട് ഇട്ടിരുന്നില്ലെന്നും തമിഴ്‌നാട് പോലീസ് പറയുന്നു

ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ആദ്യം ജയിൽ പരിസരത്തേക്കും പിന്നീട് റോഡിലേക്കുമാണ് പോയത്. അഞ്ച് കൊലപാതകമടക്കം 52 കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയാണ് ബാലമുരുകൻ. 

 

See also  എറണാകുളത്ത് സർവീസ് ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ മരിച്ചു

Related Articles

Back to top button