Kerala

കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതര പരുക്ക്

ഇടുക്കി കാന്തല്ലൂർ പാമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പാമ്പൻപാറ സ്വദേശി തോമസിനാണ് (71) പരിക്കേറ്റത്.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം. തോമസും ഭാര്യ സിസിലിയും പറമ്പിൽ കുടമ്പുളി പെറുക്കാനെത്തിയപ്പോഴായിരുന്നു ആനയുടെ ആക്രമണം. തോമസിന്റെ വയറിനാണ് ചവിട്ടേറ്റത്.

തോമസിനെ ആദ്യം സഹായഗിരി ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

 

See also  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button