Kerala

പിപി ദിവ്യയെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി; ഒറ്റവരി പ്രസ്താവന ഇറക്കി സിപിഎം ജില്ലാ കമ്മിറ്റി

പിപി ദിവ്യയെ തെരഞ്ഞെടുക്കപ്പെട്ട സിപിഎമ്മിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയതായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി. പാർട്ടിയുടെ യശസിന് കളങ്കമേൽക്കുന്ന വിധത്തിൽ പെരുമാറിയതിനാണ് നടപടിയെന്ന് ഒറ്റവരിയിൽ പുറത്തിറക്കിയ ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു

ദിവ്യക്കെതിരെ നടപടിയെടുക്കാൻ ഇന്നലെ ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജില്ലാ കമ്മിറ്റിക്ക് അംഗീകാരം നൽകിയിരുന്നു. ഇതോടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പിപി ദിവ്യ ഇനി ഇരിണാവ് ബ്രാഞ്ചിലെ സാധാ അംഗമായി മാറും

ജില്ലാ നേതാക്കൾ ജയിലിൽ എത്തി ഇക്കാര്യം പിപി ദിവ്യയെ അറിയിച്ചു. ഇന്ന് പിപി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 11ാം ദിവസമാണ് ദിവ്യക്ക് ജാമ്യം ലഭിക്കുന്നത്.

The post പിപി ദിവ്യയെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി; ഒറ്റവരി പ്രസ്താവന ഇറക്കി സിപിഎം ജില്ലാ കമ്മിറ്റി appeared first on Metro Journal Online.

See also  മറ്റത്തൂർ പഞ്ചായത്തിൽ സമവായം; ബിജെപി പിന്തുണയിൽ വിജയിച്ച വൈസ് പ്രസിഡന്റ് ഇന്ന് രാജിവെക്കും

Related Articles

Back to top button