Kerala
ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശം, വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ

താമരശ്ശേരി പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയക്കുകയും വീട്ടിലെത്തി നഗ്നത പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം
പകൽസമയത്ത് മുഖം മറച്ച് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. യുവതിയുടെ മോർഫ് ചെയ്ത വീഡിയോകളും ഇയാൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തെന്നും പരാതിയിൽ പറയുന്നു.
The post ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശം, വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ appeared first on Metro Journal Online.