National

കാർവാറിലെത്തിയ ഇറാഖ് ചരക്കുകപ്പലിൽ പാക് പൗരൻ; തിരിച്ചയച്ച് കോസ്റ്റ് ഗാർഡ്

കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തിയ ഇറാഖ് ചരക്ക് കപ്പലിലുള്ള പാക് പൗരനെ കോസ്റ്റ് ഗാർഡ് തിരിച്ചയച്ചു. ഇയാളുടെ മൊബൈൽ ഫോൺ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

കപ്പലിലുണ്ടായിരുന്ന സിറിയൻ പൗരൻമാരോടും കരയിൽ ഇറങ്ങരുതെന്ന് കോസ്റ്റ് ഗാർഡ് നിർദേശം നൽകി. പെട്രോളിയം വസ്തുക്കളുമായി എത്തിയ ഇറാഖി കപ്പലായ എംടിആർ ഓഷ്യൻ എന്ന കപ്പലിലെ ജീവനക്കാരന് നേരെയാണ് നടപടി.

ഇറാഖിൽ നിന്ന് ബിറ്റുമെൻ കയറ്റിയ കപ്പൽ മെയ് 12നാണ് കാർവാറിലെത്തിയത്. 15 ഇന്ത്യൻ ജീവനക്കാരും രണ്ട് സിറിയക്കാരും ഒരു പാക് പൗരനുമാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ പാക്, സിറിയൻ പൗരൻമാർക്കാണ് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചത്.

The post കാർവാറിലെത്തിയ ഇറാഖ് ചരക്കുകപ്പലിൽ പാക് പൗരൻ; തിരിച്ചയച്ച് കോസ്റ്റ് ഗാർഡ് appeared first on Metro Journal Online.

See also  തിരിച്ചയക്കുന്നവരുടെ പൂർണ വിവരങ്ങൾ കൈമാറണം; അമേരിക്കയോട് ഇന്ത്യ: പ്രധാനമന്ത്രി ഈ മാസം 13ന് യുഎസിലെത്തും

Related Articles

Back to top button