Kerala

നെഹ്റു ട്രോഫി വള്ളംകളി; ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പൊതു അവധി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു.

സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്.

See also  കേന്ദ്രസർക്കാർ പാനലിൽ ചാണ്ടി ഉമ്മൻ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിലെ അംഗീകാരം: കെ സുധാകരൻ

Related Articles

Back to top button