അജിത് കുമാറിനെ എതിരെ വരെ അൻവർ പറഞ്ഞ കാര്യങ്ങളോട് യോജിപ്പാണ്: കെടി ജലീൽ

പിവി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി കെടി ജലീൽ. അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അൻവറിന്റെ നിലപാടിനൊപ്പമാണ് കെടി ജലീലും. അജിത് കുമാറിന് എതിരെ വരെ അൻവർ പറഞ്ഞ ആരോപണങ്ങളോട് യോജിപ്പാണ്. സർക്കാർ അന്വേഷണം പുരോഗമിക്കുകയാണ്
പോലീസിൽ കുറച്ചുകാലമായി വർഗീയവത്കരണം നടക്കുന്നുവെന്ന് വസ്തുതയാണ്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം പോലീസിൽ വർഗീയ വത്കരണം നടക്കുന്നതായി മുമ്പും പറഞ്ഞിരുന്നതാണ്. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരിലാണ് ഇത് കാണുന്നത്.
അജിത് കുമാറിന് അപ്പുറം അൻവർ നടത്തിയ ആരോപണങ്ങളോടുള്ള പ്രതികരണം ഒക്ടോബർ രണ്ടിന് അറിയിക്കുമെന്നും കെടി ജലീൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയടക്കം രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു പിവി അൻവർ ഇന്നലെ വാർത്താ സമ്മേളനം നടത്തിയത്.
The post അജിത് കുമാറിനെ എതിരെ വരെ അൻവർ പറഞ്ഞ കാര്യങ്ങളോട് യോജിപ്പാണ്: കെടി ജലീൽ appeared first on Metro Journal Online.