Sports

പെർത്തിൽ ഓസ്‌ട്രേലിയ 104 റൺസിന് ഓൾ ഔട്ട്; ഇന്ത്യക്ക് 46 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

പെർത്ത് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 104 റൺസിന് ഓൾ ഔട്ടായി. ഇതോടെ ഇന്ത്യക്ക് 46 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 150 റൺസിന് പുറത്തായിരുന്നു. 67ന് 7 എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 37 റൺസ് കൂടി കൂട്ടിച്ചേർക്കാനെ അവർക്ക് സാധിച്ചുള്ളു

ഒരു ഘട്ടത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. പത്താം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസിൽവുഡും ചേർന്ന് 25 റൺസാണ് കൂട്ടിച്ചേർത്തത്. ഓസീസ് 100 കടക്കില്ലെന്ന് തോന്നിച്ച നിലയിൽ നിന്നാണ് ഇരുവരും ചേർന്ന് ക്രീസിൽ പിടിച്ചുനിന്നത്. ഒടുവിൽ 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കിനെ ഹർഷിത് റാണ പുറത്താക്കുകയായിരുന്നു

ഇന്ത്യക്കായി ബുമ്ര അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഹർഷിത് റാണ 3 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 21 റൺസെടുത്ത അലക്‌സ് ക്യാരി, 5 റൺസെടുത്ത നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക് എന്നിവരാണ് ഇന്ന് പുറത്തായത്‌

The post പെർത്തിൽ ഓസ്‌ട്രേലിയ 104 റൺസിന് ഓൾ ഔട്ട്; ഇന്ത്യക്ക് 46 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് appeared first on Metro Journal Online.

See also  അവൻമാർക്കെതിരേ എങ്ങനെ കളിക്കാനാണ്; ആശങ്ക മറച്ചുവയ്ക്കാതെ സഞ്ജു സാംസൺ

Related Articles

Back to top button