Kerala

25 കോടിയുടെ ഭാഗ്യവാൻ ആലപ്പുഴയിൽ; തിരുവോണം ബമ്പർ അടിച്ചത് തുറവൂർ സ്വദേശിക്ക്

25 കോടിയുടെ തിരുവോണം ബമ്പർ അടിച്ചത് ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്ക്. നെട്ടൂരിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്‌സ് ജീവനക്കാരനാണ്. 

തുറവൂർ തൈക്കാട്ടുശ്ശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. നെട്ടൂരിലെ ലോട്ടറി ഏജന്റ് എംടി ലതീഷാണ് ടിക്കറ്റ് വിറ്റത്. ബമ്പർ അടിച്ച നമ്പർ ഉള്ള മറ്റ് സീരിസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണ് വിറ്റത്. 

ഈ ടിക്കറ്റുകൾക്ക് അഞ്ച് ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്‌
 

See also  കൊടകര കുഴൽപ്പണ കേസ്; തെളിവുകൾ പൊലീസിന് കൈമാറി, എല്ലാ കാര്യങ്ങളും സത്യസന്ധമായി പറഞ്ഞിട്ടുണ്ട്: തിരൂർ സതീഷ്

Related Articles

Back to top button