Kerala

റിയാസിനെ വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട; അൻവർ പാർട്ടിയോട് കാണിച്ചത് വഞ്ചന: മന്ത്രി ശിവൻകുട്ടി

ഓട് പൊട്ടി രാഷ്ട്രീയത്തിൽ വന്ന ആളല്ല മുഹമ്മദ് റിയാസെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധമുണ്ടായതിന് ശേഷം രാഷ്ട്രീയത്തിൽ വന്നയാളല്ല മുഹമ്മദ് റിയാസെന്നും ശിവൻകുട്ടി പറഞ്ഞു. അൻവറിനെ പോലെ രാഷ്ട്രീയ പാർട്ടികൾ മാറി മാറി നടക്കുന്ന ആളല്ല. റിയാസിനെ വളഞ്ഞിട്ട് അക്രമിക്കാമെന്ന് കരുതേണ്ടെന്നും മതേതര വിശ്വാസികളും പാർട്ടിയും റിയാസിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.

അൻവർ പാർട്ടിയോട് കാണിച്ചത് കടുത്ത വഞ്ചനയെന്നും അതിനെ അതിജീവിച്ച് മുന്നോട്ട് പോകുമെന്നും ശിവൻകുട്ടി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി പല ഘട്ടത്തിലും വെല്ലുവിളി നേരിട്ടിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ശക്തിയോടെ വന്നിട്ടുമുണ്ട്. അൻവർ കുറെ കാര്യങ്ങൾ പറഞ്ഞു.അതൊന്നും രേഖയുടെ അടിസ്ഥാനത്തിൽ അല്ല. അതൊക്കെ തള്ളി കളയുന്ന നിലപാടാണ് പാർട്ടി എടുത്തത് മന്ത്രി വ്യക്തമാക്കി.

സമൂഹത്തിനു യോജിക്കാത്ത എന്തെങ്കിലും തെറ്റ് പിണറായി വിജയൻ ചെയ്തിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. അൻവറിന്റെ പ്രസ്താവനകൊണ്ട് പാർടിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അൻവറിന് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

The post റിയാസിനെ വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട; അൻവർ പാർട്ടിയോട് കാണിച്ചത് വഞ്ചന: മന്ത്രി ശിവൻകുട്ടി appeared first on Metro Journal Online.

See also  മുഖ്യമന്ത്രിയെ വിമർശിച്ചാൽ സാദിഖലി തങ്ങളെ അതേ നാണയത്തിൽ തിരിച്ചും വിമർശിക്കും: കെ ടി ജലീൽ

Related Articles

Back to top button