Kerala

പുഷ്പൻ അന്തരിച്ചു

കൂത്തുപറമ്പ് വെടിവെപ്പിൽ പരുക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരുക്കേറ്റ ശേഷം പൂർണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി എന്നായിരുന്നു പുഷ്പൻ അറിയിപ്പെട്ടിരുന്നത്. 1994 നവംബറിൽ അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എംവി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് പുഷ്പന് വെടിയേറ്റത്. 30 വർഷത്തോളം കാലം എഴുന്നേൽക്കാൻ പോലുമാകാതെ കിടപ്പിലായിരുന്നു പുഷ്പൻ

See also  കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് അപകടകരമായ രീതിയിൽ വർധിച്ചു: വിഡി സതീശൻ

Related Articles

Back to top button