കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനുണ്ട്; സിപിഎമ്മും കരുതിയിരിക്കണമെന്ന് സതീശൻ

വികസന സദസ് സർക്കാർ ചെലവിലെ പ്രചരണ ധൂർത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണ്. കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനിരിക്കുന്നുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ഞെട്ടുന്ന വാർത്തകൾക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല
ഇപ്പോൾ ബിജെപിക്ക് എതിരായി വാർത്തകൾ പുറത്തുവരുന്നു. സിപിഎമ്മും കരുതിയിരിക്കണം. ലൈംഗികാരോപണം നേരിട്ട ഇത്രയധികം പേരെ സംരക്ഷിച്ച മുഖ്യമന്ത്രി രാജ്യത്ത് വേറെയില്ല. എൽഡിഎഫിലെ ഒരു എംഎൽഎ ബലാത്സംഗ കേസ് പ്രതിയാണ്. ലൈംഗികാരോപണം നേരിട്ട രണ്ട് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്
സർക്കാർ പ്രതിക്കൂട്ടിലാണ്. സംഘപരിവാറിനെ താലോലിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. സിപിഎമ്മിന്റേത് ഭൂരിപക്ഷ പ്രീണനമാണ്. അയ്യപ്പ സംഗമത്തിന് യുഡിഎപ് ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു.
The post കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനുണ്ട്; സിപിഎമ്മും കരുതിയിരിക്കണമെന്ന് സതീശൻ appeared first on Metro Journal Online.