Kerala

എന്തൊക്കെ പറയും: പിവി അൻവർ വിളിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ

സിപിഎം ബന്ധം ഉപേക്ഷിച്ച പിവി അൻവർ വിളിച്ച് ചേർത്ത രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. നിലമ്പൂർ ചന്തക്കുന്നിൽ വൈകുന്നേരം 6.30നാണ് അൻവർ യോഗം വിളിച്ചിരിക്കുന്നത്. വിവാദങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യതയും അൻവർ കഴിഞ്ഞ ദിവസം മുന്നോട്ടു വെച്ചിരുന്നു. നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അടുത്ത നീക്കം അന്ന് അറിയിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം അൻവർ പറഞ്ഞത്

പാർട്ടി പ്രവർത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അൻവർ പറഞ്ഞിരുന്നു. പിവി അൻവറുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ സിപിഎമ്മും വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തുവന്ന അൻവറിന്റെ നീക്കങ്ങൾ സിപിഎം നിരീക്ഷിക്കുന്നുണ്ട്. ഡൽഹിയിൽ ഇന്നും നാളെയുമായി നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിഷയം സംസ്ഥാന നേതൃത്വം വിശദീകരിക്കും. മുസ്ലിം സമുദായത്തെ പാർട്ടിക്കെതിരെ തിരിക്കാൻ അൻവറിന്റെ നീക്കം കാരണമായേക്കുമെന്നാണ് സിപിഎം ആശങ്കപ്പെടുന്നത്.

The post എന്തൊക്കെ പറയും: പിവി അൻവർ വിളിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ appeared first on Metro Journal Online.

See also  മൃതദേഹം പുഴുവരിച്ച നിലയിൽ

Related Articles

Back to top button