Kerala

മൈക്രോഫിനാൻസ് സംഘത്തിന്‍റെ ഭീഷണി; തൃശൂരിൽ യുവാവ് ജീവനൊടുക്കി

തൃശൂർ: മൈക്രാഫിനാൻസ് സംഘത്തിന്‍റെ ഭീഷണിയെ തുടർന്ന് തൃശൂരിൽ യുവാവ് ജീവനൊടുക്കിയെന്ന് പരാതി. തൃശൂർ വിയ്യൂർ സ്വദേശി രതീഷ് (42) ആണ് തൂങ്ങിമരിച്ചത്. ഫിനാൻസ് സംഘം നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നും ഇതെ തുടർന്നാണ് രതീഷ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. എട്ടുലക്ഷം രൂപയാണ് രതീഷ് മൈക്രോഫിനാൻസ് സംഘത്തിൽ നിന്നും വായ്പയെടുത്തിരുന്നത്.

ഇതിൽ 6 ലക്ഷം രൂപ തിരിച്ചുനൽകണമെന്നാവശ‍്യപ്പെട്ട് ഭീഷണിപ്പെടുത്തിയാതായാണ് പരാതി. കടത്തെക്കുറിച്ച് രതീഷ് ബന്ധുക്കളോട് പറഞ്ഞിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ സംഘം നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയുടെ തിരിച്ചടവ് മുടങ്ങിയതോടെ വാഹനത്തിന്‍റെ ടെസ്റ്റും നടത്താൻ സാധിച്ചിരുന്നില്ല. കൂടാതെ നിയമം ലംഘിച്ചതിന് പൊലീസ് രതീഷിന്‍റെ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

See also  പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല; സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് പി സതീദേവി

Related Articles

Back to top button