Kerala

ഷവർമയെ ചൊല്ലി തർക്കം; കൊല്ലത്ത് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ചു: ഹോട്ടലുടമയായ സ്ത്രീയ്ക്ക് മർദനം

കൊല്ലം: പരവൂരിൽ ഷവർമ്മയെ ചൊല്ലി തർക്കം ഹോട്ടലുടമയായ സ്ത്രീയെ മർദിക്കുകയും ജീവനക്കാരനെ കുത്തിപരുക്കേൽപ്പിക്കുകയും ചെയ്തു. പ്രതി പരവൂർ കോങ്ങാൽ കുളച്ചേരിവീട്ടിൽ സഹീർ (23) നെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ ഇൻസ്പെക്‌ടർ ദീപുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച്ച രാത്രിയാണ് സംഭവം. തെക്കുംഭാഗം റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ പ്രതികളും സുഹ‍്യത്തുക്കളുമെത്തി ഷവർമ ആവ‍ശ‍്യപ്പെട്ടു . ചോദിച്ച അത്രയും ഷവർമ്മ ഇല്ലെന്ന് അറിയിച്ച ഹോട്ടലുടമയെ മർദിക്കുകയും പിടിച്ചുമാറ്റാനെത്തിയ ജീവനക്കാരനെ ഷവർമാ കത്തി ഉപയോഗിച്ച് കുത്തുകയും കട തല്ലിത്തകർക്കുകയും ചെയ്തെന്നുമാണ് പരാതി.

See also  അതിതീവ്ര മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Related Articles

Back to top button