Kerala

ഇത്രയും തൃപ്തി മുമ്പുണ്ടായിട്ടില്ല; കെപിസിസി പുനഃസംഘടനയിൽ പരിഹാസവുമായി കെ സുധാകരൻ

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരിഹാസ പ്രതികരണവുമായി മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൃപ്തനാണോ എന്ന ചോദ്യത്തിന് എല്ലാത്തിനും തൃപ്തനാണ്, ഇത്രയും തൃപ്തി മുമ്പ് ഉണ്ടായിട്ടില്ല എന്നായിരുന്നു സുധാകരന്റെ പ്രതികരണം. പുനഃസംഘടനയിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറി നടക്കുന്നതിനിടെയാണ് സുധാകരന്റെ പരിഹാസ സ്വരത്തിലുള്ള പ്രതികരണം

നേരത്തെ കെപിസിസി ഭാരവാഹി ആക്കാത്തതിൽ ദേശീയ വക്താവ് ഷമ മുഹമ്മദ് പരസ്യമായി പ്രതികരിച്ച് രംഗത്തുവന്നിരുന്നു. കഴിവ് ഒരു മാനദണ്ഡമാണോ എന്ന ചോദ്യമായിരുന്നു ഷമ സമൂഹ മാധ്യമത്തിൽ കുറിച്ചത്. പുനഃസംഘടനയിൽ അതൃപ്തി വ്യക്തമാക്കി ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു

കെ മുരളീധരനും പുനഃസംഘടനയിൽ പ്രാതിനിധ്യം ലഭിക്കാത്തതിൽ നിരാശനാണ്. താൻ നിർദേശിച്ചയാളെ ഭാരവാഹി ആക്കാത്തതിലാണ് മുരളീധരന്റെ രോഷം. ഇതേ തുടർന്ന് കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനത്തിൽ നിന്ന് വിട്ടുനിൽക്കാൻ മുരളീധരൻ ശ്രമിച്ചെങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.
 

See also  എഡിജിപി കള്ളപണം സമ്പാദിച്ചതിന് തെളിവുണ്ട്; സോളാർ കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമിച്ചു: പിവി അൻവർ

Related Articles

Back to top button