മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ കേസും നടപടിയും; അൻവറിനെതിരെ നടക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല

പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവറിനെതിരെ കേസെടുക്കുന്നു. ഇപ്പോൾ തടയണ പൊളിക്കാൻ പോകുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ ഭരണകൂടം എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ തെളിവാണിത്. കേസും നടപടിയുമെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു
കക്കാടംപൊയിലിൽ അൻവറിന്റെ ഉടമസ്ഥതയിലുള്ള പിവിആർ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിക്കാനാണ് കൂടരഞ്ഞി പഞ്ചായത്ത് നടപടി ആരംഭിച്ചത്. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കാൻ ടെൻഡർ വിളിക്കാൻ പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. എട്ട് മാസം മുമ്പ് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് വൈകിപ്പിച്ച നടപടിയാണ് ഇപ്പോൾ വേഗത്തിലാക്കുന്നത്.
The post മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ കേസും നടപടിയും; അൻവറിനെതിരെ നടക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല appeared first on Metro Journal Online.