Kerala
തൃശ്ശൂർ ചേർപ്പിൽ പാടത്ത് നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; മാസങ്ങളുടെ പഴക്കം

തൃശ്ശൂർ ചേർപ്പ് എട്ടുമന പാടത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തരിശു കിടന്ന പാടം കൃഷിക്കായി ഇന്ന് ട്രാക്ടർ ഉപയോഗിച്ച് വൃത്തിയാക്കാനെത്തിയവരാണ് പലഭാഗത്തായി ചിതറിക്കിടക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന ആരംഭിച്ചു
വെള്ളം കയറിക്കിടന്നിരുന്ന പാടത്ത് ഏതാനും ആഴ്ചക്ക് മുമ്പാണ് കൃഷിക്കായി വെള്ളം വറ്റിച്ചത്. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. കാണാതായവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
The post തൃശ്ശൂർ ചേർപ്പിൽ പാടത്ത് നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; മാസങ്ങളുടെ പഴക്കം appeared first on Metro Journal Online.