Kerala

ഹേമ കമ്മിറ്റിയെ നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണമെന്ന് കെ കെ ശൈലജ

ബലാത്സംഗ കേസ് പ്രതി സിദ്ധിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രിം കോടതി വിധിയിൽ പ്രതികരിച്ച് കെ. കെ ശൈലജ. പൊലീസ് സിദ്ധിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല. വിധി സർക്കാരിന് എതിരല്ലെന്നും കോടതി വിധിയെ മുൻകൂട്ടി കാണാനാകില്ലെന്നുമാണ് ശൈലജ വിഷയത്തിൽ പ്രതികരിച്ചത്. സിദ്ധിഖിനെ സംരക്ഷിക്കുന്നുവെങ്കിൽ കോടതിയിൽ സർക്കാർ എതിർ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മിറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി.

എന്നാൽ സിദ്ധിഖ് ഒളിവിൽ പോയതുകൊണ്ടാണ് കേരളാ പൊലീസിന് പിടിക്കാൻ കഴിയാതെ പോയതെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജാമ്യം എല്ലാ കാലത്തേക്കും അല്ലാലോയെന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

ബലാത്സംഗ കേസ് പോലുളള കേസുകളിൽ സ്ത്രീകൾക്ക് ഒപ്പം നിൽക്കാൻ സുപ്രിം കോടതിക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു. പരമോന്നത നീതിപീഠമാണ് സുപ്രിം കോടതി. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കിൽ ഒരു മുൻകൂർ ജാമ്യത്തിലും കാര്യമില്ലെന്നും ആർ ബിന്ദു പറഞ്ഞു.

 

The post ഹേമ കമ്മിറ്റിയെ നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണമെന്ന് കെ കെ ശൈലജ appeared first on Metro Journal Online.

See also  കൃത്യമായ കണക്ക് ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും; വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രത്തെ ന്യായീകരിച്ച് ഗവർണർ

Related Articles

Back to top button