Kerala

കേരളത്തിലെ സ്വർണക്കടത്ത് കേസിൽ താത്പര്യമില്ലേ; ഇ ഡിയോട് സുപ്രീം കോടതി

കേരളത്തിലെ സ്വർണക്കടത്ത് കേസിൽ താത്പര്യമില്ലെന്ന് ഇ ഡിയോട് സുപ്രീം കോടതി. കേസിന്റെ വിചാരണ കർണാടകയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജി പരിഗണിക്കുമ്പോഴാണ് ചോദ്യം. അഭിഭാഷകൻ ഇന്ന് കോടതിയിൽ ഹാജരാകില്ലെന്നും ഇതിനാൽ കേസ് മാറ്റിവെക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.

ഇതോടെയാണ് കേസിൽ താത്പര്യമില്ലേയെന്ന് ഇഡിയോട് കോടതി ചോദിച്ചത്. കഴിഞ്ഞ തവണയും ഇഡിയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. ഹർജി പരിഗണിക്കുന്നത് 6 ആഴ്ചത്തേക്ക് വീണ്ടും മാറ്റിവെച്ചു.

നേരത്തെ കേസിൽ കക്ഷികളായ സംസ്ഥാന സർക്കാരും എം ശിവശങ്കറും സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിന് ഇഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജുഡീഷ്യറിക്ക് കളങ്കമാകില്ലെന്നാണ് നേരത്തെ ഇഡി വാദിച്ചത്.

The post കേരളത്തിലെ സ്വർണക്കടത്ത് കേസിൽ താത്പര്യമില്ലേ; ഇ ഡിയോട് സുപ്രീം കോടതി appeared first on Metro Journal Online.

See also  പീഡന വാർത്ത അടിസ്ഥാന രഹിതം; നിയമപരമായി നേരിടും: നിവിൻ പോളി

Related Articles

Back to top button